Latest NewsInternational

ക്രിപ്റ്റോ കറൻസി കട്ടു മുടിച്ച് നോർത്ത് കൊറിയൻ ഹാക്കർമാർ : 2021-ൽ മാത്രം മോഷ്ടിച്ചത് 400 മില്യൺ ഡോളർ മൂല്യമുള്ളവ

വാഷിംഗ്ടൺ: കഴിഞ്ഞ ഒറ്റ വർഷം മാത്രം ഉത്തരകൊറിയൻ ഹാക്കർമാർ കട്ടുമുടിച്ച് 400 മില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോകറൻസി എന്ന റിപ്പോർട്ട്. പ്രമുഖ ബ്ലോക്ക് ചെയിൻ അനാലിസിസ് കമ്പനിയായ ചെയ്‌നാലിസിസ് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

നിക്ഷേപക ശൃംഖലകളിലും, കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലും നടന്ന സൈബർ ആക്രമണങ്ങളിലാണ് പണം അധികം നഷ്ടപ്പെട്ടിരിക്കുന്നത്. ഫിഷിങ്, മാൽവയർ മുതലായി ഒന്നിലധികം തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഹാക്കർമാർ കറൻസി ചോർത്തിയിരിക്കുന്നത്.

ക്രിപ്റ്റോ കറൻസി വാലറ്റുകൾ ഇന്റർനെറ്റുമായും ക്രിപ്റ്റോകറൻസി നെറ്റ്‌വർക്കുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഹാക്കിങ്ങിന് സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ, അനവധി നിക്ഷേപകരാണ് ഓഫ്‌ലൈനിൽ ഉള്ള കോൾഡ് സ്റ്റോറേജുകളിലേക്ക് തങ്ങളുടെ കറൻസി നിക്ഷേപം മാറ്റുന്നത്.

നിരന്തരമായുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഉത്തര കൊറിയ തുടർച്ചയായി നിഷേധിക്കുകയാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച ഹാക്കർമാരുടെ ശൃംഖല, സർക്കാർ പിന്തുണയോടെ ഹാക്കിങ് നടക്കുന്ന ഉത്തര കൊറിയയിലാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button