Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

പ്രമേഹം നിയന്ത്രിക്കാൻ ചക്കക്കുരു

ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക

ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിലെ എറ്റവും വലിയ ഫലവും ചക്ക തന്നെയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണ് ചക്കക്കുരുവും അതിന്റെ പ്രയോജനങ്ങളും. ചക്കയ്ക്കുള്ളതുപോലെ തന്നെ ഒരുപാട് പോഷകമൂല്യങ്ങള്‍ ചക്കക്കുരുവിനും ഉണ്ട്.

ചക്കക്കുരു പാലില്‍ അരച്ച് ത്വക്കില്‍ പുരട്ടുന്നത് ത്വക്കിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനും ഈര്‍പ്പം നിലനിര്‍ത്താനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് കാഴ്ച ശക്തി കൂട്ടുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

പ്രോട്ടീന്‍, വൈറ്റമിന്‍-ബി കോംപ്ലക്സ്, അയേണ്‍, കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക് എന്നിങ്ങനെ ശരീരരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളുടെയും സ്രേതസാണ് ചക്കക്കുരു. ഏതാണ്ട് 100 ഗ്രാമോളം ചക്കക്കുരുവില്‍ നാല് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കൊഴുപ്പിന്റെ അളവാണെങ്കില്‍ ‘സീറോ’ ആണ്.

Read Also : അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി

ചുരുക്കിപ്പറഞ്ഞാല്‍ ആരോഗ്യത്തിന് പല ഗുണങ്ങളുമേകുന്നൊരു വിഭവമാണ് ചക്കക്കുരു. മിതമായ അളവിലും ആരോഗ്യകരമായ രീതിയിലും പാകം ചെയ്തതാണെങ്കില്‍ ചക്കക്കുരു കഴിക്കുന്നത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ചക്കക്കുരു മികച്ചതാണ്. ദഹനപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം അധിക അളവില്‍ കഴിച്ചാല്‍ മറ്റ് പല ഭക്ഷണവും പോലെ തന്നെ ചക്കക്കുരുവും ദഹപ്രശ്നമുണ്ടാക്കും.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചര്‍മ്മത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളെ അകറ്റാനുമെല്ലാം ചക്കക്കുരുവിന് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും ആന്റിഓക്സിഡന്റുകളുമാണ് ഇക്കാര്യങ്ങള്‍ക്ക് സഹായകമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button