Latest NewsNewsLife Style

ശ്വാ​സ​കോ​ശ കാ​ൻ​സറിനെ പ്ര​തി​രോ​ധി​ക്കാ​ൻ ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റു ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.

➤ ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സഹായിക്കുന്നു.

➤ ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​ർ​ടാ​റി​ക് ആ​സി​ഡ് ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദമാണ്.

➤ ആ​പ്പി​ളിൻറെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ‘പെ​ക്ടി​ൻ’ ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

➤ ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ ദ​ഹ​ന​ത്തി​ന് സ​ഹാ​യ​കമാണ്. ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ൻ ഏറെ നല്ലതാണ്.

Read Also:- കേന്ദ്രം ഉന്നയിക്കുന്നത് ടെസ്‌ലയും, ടെസ്‌ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ല: ഇലണ്‍ മസ്‌ക്

➤ ശ്വാ​സ​കോ​ശ കാ​ൻ​സ​ർ, സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ൻ​സ​ർ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നാണ് പഠനങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button