മെൻസ്ട്രുവൽ കപ്പ് ഒരു ആർത്തവ സഹായിയാണ്. സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. മെൻസ്ട്രുവൽ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കൽ ഉപയോഗിച്ച നോക്കിയാൽ പാഡുകളേക്കാൾ എത്രത്തോളം ഗുണകരമാണ് മെൻസ്ട്രുവൽ കപ്പുകളെന്ന് നമ്മുക്ക് ബോധ്യപ്പെടും.
സിലിക്കൺ കൊണ്ട് നിർമ്മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെൻസ്ട്രുവൽ കപ്പ് കാണപ്പെടുക. യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതിൽ ആർത്തവ രക്തം സംഭരിക്കുന്നത്. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകൾ തിരഞ്ഞെടുക്കാം. ഒരു കപ്പ് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം.
ആർത്തവദിനങ്ങളിൽ 12 മണിക്കൂർ വരെ ഒറ്റ സ്‌ട്രെച്ചിൽ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആർത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെൻസ്ട്രുവൽ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇൻസെർട് ചെയ്യാം.
Leave a Comment