KeralaLatest NewsNews

കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന കെ-റെയില്‍ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി

കൊച്ചി : കേരളത്തിന്റെ ഏറ്റവും പ്രധാന പദ്ധതിയെന്ന് പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന കെ-റെയില്‍ പദ്ധതിയ്ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.

‘വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. കെ-റെയിലില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കെ റെയില്‍ അഭിഭാഷകന്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ല’ , ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

‘നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളൂ. വേഗത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമ ലംഘനം ഉണ്ടാകാന്‍ പാടില്ല. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും ഈ കേസില്‍ ഭിന്നതാല്‍പര്യമാണുള്ളത്. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് കോടതി എതിരല്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button