ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ആരോഗ്യമുള്ള, സൗന്ദര്യമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല കാര്യങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ‘അള്‍ട്രാവയലറ്റ് റേഡിയേഷന്‍’ വഴി ചര്‍മ്മത്തലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്‍റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ പതിവാക്കാം.
Read Also : ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍
നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ശരീരം തണുപ്പിക്കാനും നാരങ്ങാ വെള്ളം സഹായിക്കും.
മഞ്ഞളിന്‍റെയും പാലിന്‍റെയും ഗുണങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണ്.
ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് തുളസി. വിറ്റാമിൻ എ, സി, കാത്സ്യം, സിങ്ക്, ഇരുമ്പ്, തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ തുളസി രോഗപ്രതിരോധശേഷി കൂട്ടാന്‍ വളരെ അധികം സഹായിക്കും. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്.
Post Your Comments