Latest NewsIndia

വ്യാജ ലെറ്റർപാഡ് നിർമ്മിച്ചവർക്കെതിരെ ശക്തമായ നടപടി, രാജിവെക്കുമെന്ന വാർത്തകൾ നിഷേധിച്ച് രവീന്ദ്രനാഥ് ത്രിപാഠി

ബിജെപി സർക്കാർ ദളിത് വിരുദ്ധമാണെന്നും, അതിനാൽ ബിജെപി വിടുന്നുമെന്നുമായിരുന്നു കത്തിലെ പരാമർശം.

ലക്‌നൗ : ബിജെപിയിൽ നിന്നും രാജിവയ്‌ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠി. തന്റെ പേരിൽ വ്യാജ ലെറ്റർപാഡ് നിർമ്മിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപിയിലാണ്. ബിജെപിയിൽ തന്നെ ആത്മാർത്ഥതയോടെ പ്രവർത്തിക്കും. ഇപ്പോൾ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന കത്തുകൾ എഴുതിയത് താനല്ല. ഇത് ചെയ്തവർക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജി സന്നദ്ധതത അറിയിച്ച് ത്രിപാഠിയുടേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ കത്ത് പ്രചരിച്ചിരുന്നു. ഇതോടെയാണ് ത്രിപാഠി രാജിവെയ്‌ക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ബിജെപി സർക്കാർ ദളിത് വിരുദ്ധമാണെന്നും, അതിനാൽ ബിജെപി വിടുന്നുമെന്നുമായിരുന്നു കത്തിലെ പരാമർശം.

ഇത് വലിയ ചർച്ചയായതോടെയാണ് അദ്ദേഹം തന്നെ നേരിട്ട് രംഗത്ത് വന്നത്. ബിജെപിയിൽ നിന്നും ത്രിപാഠി രാജിവെക്കുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിലും, സമൂഹമാദ്ധ്യമങ്ങളിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

shortlink

Post Your Comments


Back to top button