വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ വിപണിയിൽ അവതരിപ്പിച്ചു. ചൈനയിലാണ് ഫോണിന്റെ ആഗോള ലോഞ്ചിംഗ് നടന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്സെറ്റ് ഉപയോഗിച്ചുള്ള ഫോണാണിത്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി+എല്‍ടിപിപി ഡിസ്പ്ലേയാണ് വണ്‍പ്ലസ് 10 പ്രോയ്ക്കുള്ളത്. 50 എംപി ട്രിപ്പിള്‍ ക്യാമറയാണ് 10 പ്രോയുടെ പ്രധാന സവിശേഷത. എന്നാൽ ഇന്ത്യയില്‍ ഈ ഫോണ്‍ അവതരിപ്പിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.
8ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് വില 54,490 രൂപയും 8ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് വില 57,970 രൂപയും 12ജിബി+ 256 ജിബി പതിപ്പിന് 61,448 രൂപയുമാണ് വിപണിയിലെ വില. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതികളും മറ്റും കൂട്ടി ഇതില്‍ കൂടിയ വില പ്രതീക്ഷിക്കാം.
അതേസമയം, ഫോണിന്റെ പ്രത്യേകതകളിലേക്ക് വന്നാല്‍ കളര്‍ ഒഎസ് 12.1 ല്‍ ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാന ഒഎസാണ് ഈ ഫോണിന്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി ഫുള്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒപ്പം ഈ ഡിസ്പ്ലേ നൂതനമായ എല്‍ടിപിഒ ടെക്നോളജി പിന്തുണയോടെയാണ് വരുന്നത്. അതിലൂടെ സ്ക്രീന്‍ റിഫ്രഷ്മെന്റ് റൈറ്റ് 1 Hz നും 120 Hzനും ഇടയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും.
Read Also:- തേനും നാരങ്ങ നീരും വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെ..!
സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ചിപ്പ് സെറ്റ് ഉപയോഗിച്ച് വിപണിയില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് വണ്‍പ്ലസ് 10പ്ലസ് പ്രോ. 5,000 എംഎഎച്ചാണ് ഈ ഫോണിന്റെ ബാറ്ററി ശേഷി. 80W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും 10 പ്രോയിലുണ്ട്.
Post Your Comments