ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. നമുക്കാവശ്യമുളള ഊർജത്തിൻ്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങളാണ്.
എപ്പോഴും വിശപ്പ്
രാവിലെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. കൂടാതെ എപ്പോഴും വിശക്കുന്നതായി തോന്നുകയും ചെയ്യും. രാവിലെ കഴിക്കാതെ ഉച്ചയ്‌ക്കും രാത്രിയിലും കഴിച്ചാല്‍ പോലും ഇടയ്‌ക്കിടെ ഈ വിശപ്പ് നിങ്ങളെ അലട്ടും.
Read Also : പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍..
ദിവസം മുഴുവന്‍ മന്ദത അനുഭവപ്പെടും
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ദിവസം മുഴുവന്‍ ഒരു മന്ദത പിടികൂടും. ചെയ്യുന്ന കാര്യങ്ങളിലൊക്കെ, അത് ജോലിയായാലും മറ്റ് എന്തായാലും, ഒരു വേഗക്കുറവ് അനുഭവപ്പെടും. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ഉഷാര്‍ കുറയുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.
Read Also : മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി: പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി
നന്നായി ഉറങ്ങാന്‍ സാധിക്കില്ല
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി, ഒരു ദിവസത്തെ ആഹാരക്രമത്തില്‍ മൊത്തം മാറ്റമുണ്ടാകുന്നു. ഉച്ചയ്‌ക്കും രാത്രിയിലുമൊക്കെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി അത് ബാധിക്കും. ഉറക്കസമയത്തില്‍ രണ്ടുമണിക്കൂറോളം കുറവ് ഉണ്ടാകും.
വണ്ണവും ഭാരവും ഒട്ടും കുറയില്ല
ചിലര്‍ ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല. ഉച്ചയ്‌ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.
Post Your Comments