ബെംഗളൂരു: ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മിച്ച വിദേശ യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിൽ. പത്ത് ലിറ്ററിന്റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയാണ് മയക്കുമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചതെന്ന് പോലീസ് അറിയിച്ചു. സ്റ്റുഡന്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ നൈജീരിയന്‍ സ്വദേശി റിച്ചാര്‍ഡ് സിറിലാണ് അറസ്റ്റിലായത്.
റിച്ചാര്‍ഡും സഹോദരനും ചേര്‍ന്ന് എംഡിഎംഎ അടക്കമുള്ള നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയ ഉടനെ സഹോദരന് ഓടി രക്ഷപ്പെട്ടു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റര്‍ ആസിഡ് അടക്കം അമ്പത് ലക്ഷം രൂപയുടെ സാധങ്ങള്‍ പോലീസ് കണ്ടെത്തി. ഫ്ലാറ്റിലെ ടെറസില്‍ സ്ഥിരം ലഹരിപാര്‍ട്ടികള്‍ നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായും കോളേജ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരും പാർട്ടികളിൽ സ്ഥിരം പങ്കെടുത്തിരുന്നതായും പോലീസ് അറിയിച്ചു.
Post Your Comments