ലക്നൗ : യുപി തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കാനില്ലെന്ന് പാർട്ടി എംപി സതീഷ് ചന്ദ്ര മിശ്ര. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് മത്സരിക്കിക്കാൻ താനും ഇല്ലെന്നും സതീശ് ചന്ദ്ര പറഞ്ഞു.
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയോ ബിജെപിയോ അധികാരത്തിൽ വരില്ല. ബിഎസ്പി ആയിരിക്കും സർക്കാർ രൂപീകരിക്കുക’-സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാൽ, ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Read Also : മാര്‍ച്ചോടെ സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്‍പ്പന : മന്ത്രി ജി.ആര്‍ അനില്‍
അതേസമയം, സർവ്വേ ഫലങ്ങൾ ബിജെപിയ്‌ക്ക് അനുകൂലമായതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ ബിഎസ്പി തെരഞ്ഞൈടുപ്പിൽ നിന്നും പിന്നോട്ട് പോകുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ഒറ്റയ്‌ക്ക് അധികാരത്തിലെത്തുമെന്നും അഭിപ്രായ സർവ്വേകൾ തെറ്റാണെന്നും മായാവതി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.
Post Your Comments