ന്യൂഡൽഹി : ഡൽഹി സർക്കാരിനെതിരെ പരാതിയുമായി അഭിഭാഷകൻ കുമാർ പീയൂഷ് പുഷ്‌കർ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പടം വെച്ച് ക്രിസ്തുമസ് ആശംസകൾ നേർന്ന് പത്രങ്ങളിൽ വമ്പൻ പരസ്യം നൽകിയതിനെതിരെയാണ് അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയത്. ഡൽഹി ഹൈക്കോടതിയിലാണ് ഇതിനെ ചോദ്യം ചെയ്ത് കുമാർ പീയൂഷ് പുഷ്‌കർ പൊതുതാൽപര്യ ഹർജി നൽകിയത്. എന്നാൽ സർക്കാർ പരസ്യങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതി പ്രത്യേക കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആ സമിതിയെയാണ് സമീപിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
പ്രാദേശിക പത്രങ്ങൾക്കും ദേശീയ മാധ്യമങ്ങൾക്കും ഡൽഹി സർക്കാർ ഇത്തരത്തിൽ പരസ്യം ന്ൽകിയതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് യാതൊരു താൽപര്യവുമില്ലാതെ ആം ആദ്മി പാർട്ടിയുടെ രാഷ്‌ട്രീയ സ്വാധീനം വിപുലപ്പെടുത്താൻ വേണ്ടിയാണ് പൊതുപണം പാഴാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Read Also : ഭാര്യമാരെ പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ച, അന്വേഷണം കോട്ടയത്തെ പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികളിലേയ്ക്ക്
ശമ്പളത്തിനായി ഓരോ ദിവസവും ഓരോ വിഭാഗങ്ങൾ ഇവിടെ സമരം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. കോർപ്പറേഷൻ തൊഴിലാളികൾ ഉൾപ്പെടെ സമരത്തിലാണ്. ഇതിനിടയിൽ പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്തത് തീർത്തും അനാവശ്യമാണെന്നും പരാതിയിൽ പറയുന്നു.
Post Your Comments