Latest NewsNewsLife StyleFood & CookeryHealth & Fitness

പ്രമേ​ഹം നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കൂ

പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു

നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു.

സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ‘ഉലുവ’. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഉലുവ സഹായിക്കും.

Read Also : കുരങ്ങിന്‍റെ സംസ്​കാരത്തിനായി ആയിരങ്ങൾ തടിച്ചുകൂടി : വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ രണ്ടു പേർ അറസ്റ്റിൽ

ദിവസവും അൽപം ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് ‘ഉലുവ’. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും.

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, മുഖത്തെ പാടുകൾ എന്നിവ അകറ്റാൻ സഹായിക്കും. പ്രമേ​ഹമുള്ളവർ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button