മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും അറിയില്ലന്നതാണ് വാസ്തവം.
Read Also : മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടി: വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭീതിയിൽ കലാലയങ്ങൾ
തേയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു. മുഖക്കുരുവിനെതിരേയും, വാർദ്ധക്യത്തിനെതിരേയും പോരാടാൻ കട്ടൻചായ സഹായിക്കുന്നു.
ചർമ്മസംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു. കട്ടൻചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയും.
Post Your Comments