നടസ് പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്.
അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും ഈ നട്സുകൾ കഴിക്കാം.
ബദാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ബദാം. പ്രമേഹരോഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്.
Read Also : മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടി: വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭീതിയിൽ കലാലയങ്ങൾ
വാൾനട്ട്
വാൾനട്ട് അത്ര നിസാരമായി കാണേണ്ട. വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാൾനട്ട് ഹൃദ്രോഗങ്ങൾക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാമെന്നാണ് പഠനങ്ങൾ പറയുന്നത്. വാൾനട്ടിൽ കലോറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. വാള്‍നട്ട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
പിസ്ത
പ്രോട്ടീന്റെ കലവറയാണ് പിസ്ത. നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് പ്രമേഹരോഗികളിൽ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
Post Your Comments