KeralaLatest NewsIndia

വഴങ്ങാതിരുന്ന ഭാര്യയെ തിരിച്ചുകൊണ്ടുവന്ന് കഴുത്തിൽ കുരുക്കിട്ട് സമ്മതിപ്പിച്ചു, നരകയാതനയിൽ എതിർത്തപ്പോൾ ബ്ലാക്ക്‌മെയിൽ

റൂമിൽ കയറുമ്പോൾ രണ്ടു മണിക്കൂറിന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വാങ്ങിയിരുന്നത്.

കൊച്ചി: പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വൻ സംഘം ഇന്നലെ കോട്ടയത്ത് പിടിയിലായതിന് പിന്നാലെ ആരെയും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പിയൂറത്തുവന്നുകൊണ്ടിരിക്കുന്നത്. പരാതി നൽകിയ യുവതിയുടെ മൊഴി ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പങ്കാളി കൈമാറ്റത്തിന് തന്നെ നിർബന്ധിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷം പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെയാണ് ഇയാൾ പങ്കാളി കൈമാറ്റത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നത്. 2014 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

ഭർത്താവ് അഞ്ചു വർഷത്തോളം പ്രണയിച്ചതിന് ശേഷം യുവതിയുടെ സഹോദരനോട് ഇഷ്ടം പറയുകയും പിന്നീട് വിവാഹം നടക്കുകയുമായിരുന്നു. ഇവർക്ക് ഏഴും മുന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ആദ്യ കുട്ടി ജനിച്ച് മൂന്നര വർഷം കഴിഞ്ഞപ്പോഴാണ് യുവതിയോട് മറ്റു പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് യുവതി തയ്യാറായിരുന്നില്ല. പലതും പറഞ്ഞ് നിർബന്ധിച്ചതോടെ യുവതി പേടിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

പക്ഷെ അവിടെയെത്തി ഇയാൾ കരഞ്ഞു കാലു പിടിച്ചു തിരിച്ചു കൊണ്ടു പോകുകയായിരുന്നു. ഭർത്താവിന് എന്നിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു. വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ യുവതി എതിർത്തു. ‘നീ ഒരുത്തന്റെ കൂടെ കിടക്കുന്നതു കാണുമ്പഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ. എന്റെ സന്തോഷം കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കിൽ ഞാൻ തൂങ്ങിച്ചാകും’. എന്നിട്ടും സമ്മതിക്കാതായതോടെ കയർ കഴുത്തിൽ കുരുക്കിട്ട് എന്റെ മരണത്തിനുത്തരവാദി നിന്റെ വീട്ടുകാരാണെന്ന് ഞാൻ എഴുതി വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതോടെ യുവതി ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.

ഭർത്താവിന്റെ നിർദ്ദേശ പ്രകാരം നിരവധി പുരുഷന്മാർക്കൊപ്പമാണ് ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത്. റൂമിൽ കയറുമ്പോൾ രണ്ടു മണിക്കൂറിന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ ഭർത്താവ് ഉപയോഗിക്കും.നരകയാതനകൾക്കിടയിൽ യുവതി ഇനിയും ഇത് പറ്റില്ല എന്ന് പറഞ്ഞപ്പോൾ പലരുമായി വേഴ്ച നടത്തുന്ന വീഡിയോ ദൃശ്യം തന്റെ കയ്യിലുണ്ടെന്നും അത് സഹോദരങ്ങൾക്ക് അയച്ചു കൊടുക്കുകയും സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

വീണ്ടു പ്രതിസന്ധിയിലായ യുവതി ഇയാളുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വന്നു. കുട്ടികളെ ഓർത്തും മറ്റുള്ളവർ അറിഞ്ഞാലോ എന്ന ഭയം ഉള്ളതു കൊണ്ടും എല്ലാം സഹിച്ചു.സ്വന്തം വീട്ടിൽ വച്ചായിരുന്നു ഏറെയും ഇത്തരം ചൂഷണത്തിന് വിധേയയായത്. മൂത്ത കുട്ടിയോട് എപ്പോഴും പറയും ‘അമ്മ മനസ്സു വച്ചാൽ നമുക്ക് സുഖമായി ജീവിക്കാം. അമ്മയോട് അച്ഛൻ പറയുന്നതു പോലെ അനുസരിക്കാൻ പറയണം’. ഇത്തരത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടതിനാൽ യുവതിക്ക് ഇയാൾ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നു.

ഇതിനിടയിൽ പലവട്ടം ‘എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാർ മറ്റുള്ളവർക്കൊപ്പം കിടക്കുന്നതാണ് സന്തോഷം’ എന്ന് പറയുമായിരുന്നു. രണ്ടു കുട്ടികൾ ആയതോടെ യുവതിയുടെ പ്രസവം ഇയാൾ നിർബന്ധിപ്പിച്ചു നിർത്തി. മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോൾ കുട്ടികൾ ഉണ്ടാകാതിരിക്കാനായാണ് എന്നാണ് അതിന് പറഞ്ഞ കാരണം.ഏറ്റവും ഒടുവിൽ സഹികെട്ടാണ് യുവതി പോലീസിൽ പരാതി നൽകിയത്. അതേസമയം പങ്കാളികളെ കൈമാറിയെന്ന കേസിൽ പരാതി നൽകിയ യുവതിയെ പീഡിപ്പിച്ചത് 9 പേരെയെന്ന് കണ്ടെത്തി. ഇവരിൽ അഞ്ചുപേർ ഭാര്യമാരുമായാണ് എത്തിയത്. നാലുപേർ തനിച്ചെത്തിയവരാണ്. ഇവർ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവർ 14000 രൂപ നൽകണം.  ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുമായിരുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി.

ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകൻറെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിൻറെ നിഗമനം. സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിക്കുകയാണ് പോലീസ്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. ഏഴു സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button