അൽമാട്ടി: കസാഖ്സ്ഥാനിൽ നടക്കുന്ന കലാപം കർശനമായി അടിച്ചമർത്തി സർക്കാർ. ഇന്ധന വിലയുടെ പേരിൽ ആരംഭിച്ച പ്രക്ഷോഭം കലാപമായി മാറിയതിനെ തുടർന്നാണ് സർക്കാർ കർശന നടപടികൾ കൈക്കൊണ്ടത്.
ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 164 പേർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഇരുപതിലധികം പേർ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. കൊല്ലപ്പെട്ടവരിൽ നാലു വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മുപ്പതു വർഷം മുൻപ് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കസാഖ്സ്ഥാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കലാപമാണ് ഇപ്പോൾ നടക്കുന്നത്.
സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് റഷ്യയുടെ അടക്കം കമാൻഡോകളടങ്ങുന്ന 3000 പേരുടെ സ്പെഷ്യൽ ഫോഴ്സ് കസാഖ്സ്ഥാനിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾ, പാർലമെന്റ്, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവ ഇവരുടെ കസ്റ്റഡിയിലാണ്. പുറത്തു നിന്നുള്ള ആഭ്യന്തര അട്ടിമറി ഒഴിവാക്കാൻ വേണ്ടിയാണ് ഈ സുരക്ഷാ നടപടി. സൈന്യത്തിന് കലാപകാരികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള അധികാരം പ്രസിഡന്റ് നൽകിയിട്ടുണ്ട്.
Post Your Comments