COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.

Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച, ചരണ്‍ജിത് സിംഗ് ചന്നി വിശദീകരണം നല്‍കിയത് പ്രിയങ്കാ ഗാന്ധിക്ക്

അതേസമയം, പാര്‍ലമെന്റിലെ ബജറ്റ് സമ്മേളത്തിന് മുന്നോടിയായി ലോകസഭയിലെയും രാജ്യസഭയിലെയും 400ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യസഭയിലെയും ലോകസഭയിലെയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യസഭ സെക്രട്ടേറിയറ്റിലെ 65 ഉദ്യോഗസ്ഥര്‍ക്കും, ലോകസഭ സെക്രട്ടേറിയറ്റിലെ 200 ഉദ്യോഗസ്ഥര്‍ക്കും, മറ്റ് അനുബന്ധ സേവനങ്ങളിലെ 133 ഉദ്യോഗസ്ഥര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.5 ലക്ഷം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തി. കൂടാതെ, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button