ദുബായ്: ഷാംപെയിൻ ഗ്ലാസുകൾ കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗ്ലാസ് പിരമിഡ് സൃഷ്ടിച്ച് ദുബായ് ഹോട്ടൽ. 55,000 ഗ്ലാസുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അറ്റ്ലാന്റിസ് ഹോട്ടലിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗ്ലാസ് പിരമിഡിന് 27 അടി ഉയരമുണ്ട്.
മോഹെറ്റ് & ഷാൻഡൻ ഷാംപെയിനുകൾ കൊണ്ടാണ് ഈ ക്ലാസുകൾ നിറച്ചിരിക്കുന്നത്.’മഹത്വത്തിന്റെയും ശ്രേയസിന്റെയും പ്രതീകമാണ് ഈ ഷാംപെയിൻ ടവർ. ഇവ രണ്ടും കൊണ്ട് ഗ്ലാസുകൾ നിറച്ച് സമൃദ്ധമായ ഒരു പുതുവർഷം ഞങ്ങൾ ടോസ്റ്റ് ചെയ്യുന്നു’ എന്ന് ഹോട്ടൽ എംഡി തിമോത്തി കെല്ലി പറയുന്നു.
സ്രാവുകൾ പുളച്ചു നടക്കുന്നത് കാണാൻ സാധിക്കുന്ന ജലാന്തർഭാഗത്തെ മുറികളടക്കം അത്യാഡംബരത്തിന് പേരു കേട്ടതാണ് അറ്റ്ലാന്റിസ് ഹോട്ടൽ. പുതുവർഷം പ്രമാണിച്ചാണ് അറ്റ്ലാന്റിസ് ഹോട്ടൽ അധികൃതർ ഇങ്ങനെയൊരു വിസ്മയത്തിന് രൂപം കൊടുത്തത്. 55 മണിക്കൂറുകൾ കൊണ്ടാണ് ഈ കൂറ്റൻ പിരമിഡ് പണിതുയർത്തിയത്. 5 ദിവസമെടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാവാൻ.
Post Your Comments