തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ലെന്നും പരിസ്ഥിക്കും പദ്ധതി ദോഷമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ടെന്നും എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരായ വിമര്‍ശനത്തിലും ഉറച്ച് മന്ത്രി. സര്‍ക്കാര്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്ത്തിക്കൊടുത്തിട്ടില്ലെന്നും മുമ്പ് നല്ലത് ചെയ്തു എന്നതുകൊണ്ട് പുതിയ നിര്‍മാണത്തില്‍ ഉഴപ്പാം എന്ന് കരുതിയാല്‍ അനുവദിക്കാനാവില്ലെന്നും ഒരു സ്ഥാപനത്തിനും കൊമ്പില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
‘മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതൃകാപരമായ കൂട്ടുകെട്ടാണ്. സര്‍ക്കാരും പാര്‍ട്ടിയും പരസ്പരം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി കൃത്യമായ പങ്കുവഹിക്കുന്നുണ്ട്. മറ്റുരാഷ്ട്രീയപാര്ട്ടികള്ക്കും ഇത് മാതൃകയാക്കാവുന്നതാണ്’- റിയാസ് പറഞ്ഞു.
Post Your Comments