വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അവരുടെ എല്ലിന്റെ ആരോഗ്യമാണ്. വാര്‍ദ്ധക്യത്തില്‍ എല്ല് പൊട്ടലുണ്ടായാല്‍ പിന്നെ വീണ്ടെടുക്കാനാകാത്ത വിധം അത് സങ്കീര്‍ണമായി മാറാന്‍ എളുപ്പമാണ്. മിക്കവരും ഇത്തരമൊരു സാഹചര്യം വന്നുചേരുന്നതോടെ കിടപ്പിലാവുകയാണ് പതിവ്. ഈ ദുരവസ്ഥ ഒഴിവാക്കാന്‍ പ്രായമായവരുടെ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. സൂക്ഷ്മതയോട് കൂടിയുള്ള ജീവിതത്തിനൊപ്പം തന്നെ ഡയറ്റിലും ഇതിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അത് എന്തെല്ലാമാണെന്ന് നോക്കാം.
പാല്‍
മറ്റ് ആരോഗ്യാവസ്ഥ കൂടി കണക്കിലെടുത്ത ശേഷം പ്രായമായവര്‍ക്ക് പതിവായി പാല്‍ നല്‍കാവുന്നതാണ്. ഇതിനോടൊപ്പം അല്‍പം നട്ട്‌സ് കൂടി ചേര്‍ക്കുന്നത് കുറെക്കൂടി നല്ലതാണ്.
Read Also : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : മധ്യവയസ്കനെതിരെ കേസ്
പനീര്‍.
വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ കാര്യമായി കഴിക്കുന്നൊരു പാലുത്പന്നമാണ് പനീര്‍. ഇതും എല്ലിന്റെ ആരോഗ്യത്തിനായി പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയാലെല്ലാം സമ്പുഷ്ടമാണ് പനീര്‍.
തൈര്
എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് തൈര്. ഇതിന് പുറമെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൈര് സഹായകമാണ്.
മോര്
വൈറ്റമിനുകള്‍, കാത്സ്യം, പൊട്ടാസ്യം, പ്രോബയോട്ടിക്‌സ് എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും കലവറയാണ് മോര്. ഇതും പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
Post Your Comments