തൃശ്ശൂര്‍: സല്യൂട്ട് വിവാദം വീണ്ടും പരാമര്‍ശിച്ച് സുരേഷ്ഗോപി എംപി. പുത്തൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ മരം മുറിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരാനാണ് താന്‍ അന്ന് പ്രദേശം സന്ദര്‍ശിച്ചെതെന്ന് അദ്ദേഹം പറഞ്ഞു. മരങ്ങളുടെ ഭീഷണി സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം താന്‍ സല്യൂട്ട് ചോദിച്ചു വാങ്ങിയെന്നതാണ് മാദ്ധ്യമങ്ങള്‍ വിവാദമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ആ മരം എന്തുകൊണ്ട് എടുത്ത് മാറ്റിയില്ലെന്ന് വിളിച്ച് അന്വേഷിച്ചതിന് സല്യൂട്ട് ചോദിച്ചുവെന്ന് വിവാദമുണ്ടാക്കി താന്‍ ഉയര്‍ത്തിപിടിച്ച വിഷയത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം: പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
താന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിച്ചെന്ന് എഴുന്നേല്‍ക്കടോ,?സല്യൂട്ട് ചെയ്യടോ എന്നൊന്നും പറഞ്ഞില്ലല്ലോ’ എന്നും സുരേഷ്‌ഗോപി പറഞ്ഞു.
പുത്തൂര്‍ പഞ്ചായത്തിലെ ചുഴലിക്കാറ്റില്‍ നാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സുരേഷ്‌ഗോപി ഒല്ലൂര്‍ സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐ ആന്റണിയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടര്‍ന്ന് എസ്.ഐ സല്യൂട്ട് അടിച്ചിരുന്നു. ഇതാണ് മാദ്ധ്യമങ്ങള്‍ വന്‍ വിവാദമാക്കിയത്.
Post Your Comments