ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൂടി വധിച്ച് സൈന്യം. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതോടെ ഇന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തി.
Read Also : ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു: ഭാര്യ ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
കാശ്മീരിലെ ബുദ്ഗാമിലെ സോല്‍വ ക്രാല്‍പോരയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ക്കുവേണ്ടി പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെ ഗുജ്‌റാള്‍ ഗ്രാമത്തില്‍ നിന്ന് ഡ്രോണ്‍ കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഉസോയ്‌പോക്പി സാങ്കോംസാങ് പ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ ഒരു അസം റൈഫിള്‍സ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് 16 അസം റൈഫിള്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ഐഇഡി പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
Post Your Comments