പ്യോങ്യാങ്ങ് : ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വ്യാഴാഴ്ച ഈ വാർത്ത പുറത്തു വിട്ടത്.
ബുധനാഴ്ചയായിരുന്നു കൊറിയൻ സൈന്യത്തിന്റെ മിസൈൽ പരീക്ഷണം. അക്കാദമി ഓഫ് ഡിഫൻസ് സയൻസിന്റെ നേതൃത്വത്തിൽ വിക്ഷേപിച്ച മിസൈൽ 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വിജയകരമായി തകർത്തു. ബുധനാഴ്ച വൈകുന്നേരത്തോടെ, വിക്ഷേപണ വിവരം മറ്റു രാജ്യങ്ങൾ അറിഞ്ഞെങ്കിലും എന്താണ് വിക്ഷേപിച്ചതെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ഉത്തരകൊറിയ തന്നെ ഔദ്യോഗികമായി ശബ്ദാതിവേഗ മിസൈൽ പരീക്ഷിച്ച വിവരം പുറത്തു വിടുകയായിരുന്നു.
ഹ്വാസോങ്ങ് -8 എന്ന് ഹൈപ്പർ സോണിക് മിസൈൽ കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. അതിന്റെ തന്നെ വകഭേദമാണ് ഇന്നലെ വിക്ഷേപിച്ച മിസൈലെന്നാണ് കരുതപ്പെടുന്നത്. മാരക പ്രഹരശേഷിയുള്ള ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമായുള്ളത് വളരെ കുറച്ചു രാജ്യങ്ങൾക്ക് മാത്രമാണ്. ഇതോടെ, അനിഷേധ്യവും അപകടകാരിയുമായ ഒരു ലോകശക്തിയായി ഉത്തര കൊറിയ വളർന്നുവെന്ന് പാശ്ചാത്യ ലോകത്തിന് സമ്മതിക്കേണ്ടി വരും.
Post Your Comments