KeralaLatest NewsNews

ടൂറിസം, റോഡ് പദ്ധതികൾ നടപ്പിലാക്കുന്നത് മലബാർ മേഖലയിൽ മാത്രം: ജില്ലാ സമ്മേളനത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനം

ഇടുക്കി : സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം. മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചത്. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് നൽകുന്നതെന്നും ഇടുക്കി ജില്ലയ്ക്ക് സമ്പൂർണ്ണ അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു.

ടൂറിസത്തിൽ മുന്നിൽ നിൽക്കുന്ന ഇടുക്കിയെ പൂർണമായും ഒഴിവാക്കുന്നു. മാത്രമല്ല വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇതോടെ വിനോദ സഞ്ചാര മേഖലയിൽ ഇടുക്കി ജില്ലയ്ക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

Read Also  :  നടി മാല പാർവതിയുടെ പിതാവ് സി.വി.ത്രിവിക്രമൻ അന്തരിച്ചു

ഇടുക്കി ജില്ലാ സമ്മേളനത്തിൽ എല്ലാ മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാർ ആയിരുന്നു. തുടർഭരണം കിട്ടാൻ പോലും കാരണം അവരുടെ പ്രവർത്തനങ്ങളായിരുന്നു. എന്നാൽ. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്നാണ് പ്രതിനിധികൾ വിമർശിച്ചത്. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും.

 

shortlink

Post Your Comments


Back to top button