ബീജിങ്: കൊടും പട്ടിണിയിൽ പൊറുതിമുട്ടി ചൈനയിലെ ഷി യാൻ നഗരവാസികൾ. മുന്നൊരുക്കങ്ങൾ ഇല്ലാതെ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്നാണ് പൊതുജനം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. വെറും മൂന്നു കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യൂഷോ നഗരം അധികൃതർ അടച്ചുപൂട്ടിയിരുന്നു.
ഷി യാൻ നഗരത്തിൽ ഇക്കഴിഞ്ഞ ഡിസംബർ 23 നാണ് സർക്കാർ ലോക്ഡോൺ പ്രഖ്യാപിച്ചത്. ഇതേതുടർന്ന്, നഗരമെങ്ങും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം നേരിടുകയാണ്. പണത്തിനുപകരം അവശ്യസാധനങ്ങൾ പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ബാർട്ടർ സമ്പ്രദായമാണ് താങ്കൾ ഇപ്പോൾ പിന്തുടരുന്നത് കാണിച്ചു ചൈനീസ് പൗരന്മാർ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ ലോകശ്രദ്ധയാകർഷിക്കുന്നു.
വിലകൂടിയ നിന്റെൻഡോ വീഡിയോ ഗെയിമിന് പകരം കിട്ടുന്നത് ഒരു പാക്കറ്റ് നൂഡിൽസാണ്. ഒരു ഫുൾ പാക്കറ്റ് സിഗരറ്റ് കൊടുത്താൽ കിട്ടുക ഒരു കഷണം കാബേജും. ഇവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചൈനീസ് പൗരന്മാരുടെ ദുരവസ്ഥ വരച്ചു കാട്ടുന്നു. വരാൻ പോകുന്ന ഒളിമ്പിക്സ് മുടങ്ങരുതെന്ന് കരുതി കർശന നടപടികളാണ് ഭരണകൂടം ജനങ്ങൾക്കു മേൽ നിയന്ത്രണങ്ങൾ എന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത്.
Post Your Comments