KeralaLatest NewsNews

മേയറുടെ ഭര്‍ത്താവ്​ ഭീഷണിപ്പെടുത്തി: പരാതിയുമായി ‘കടം കടക്കെണി പീഡിതര്‍’ സംഘടന സംസ്ഥാന സെക്രട്ടറി

എ.വി. ജോര്‍ജിന്​ ഡല്‍ഹിയിലും വിദേശത്തും സ്വാധീനമുണ്ടെന്നും അദ്ദേഹം ആരെ ​കൊന്നാലും ഒരു ചുക്കും വരാനില്ലെന്നും വിക്ടര്‍ ആന്‍റണി നൂണ്‍ പറഞ്ഞതായി ഷാഹുല്‍ ഹമീദ്​ ആക്ഷേപിച്ചു.

കോഴിക്കോട്​: സിറ്റി ​പൊലീസ്​ മേധാവി എ.വി. ജോര്‍ജടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ ​മേയര്‍ ബീന ഫിലിപ്പിന്‍റെ ഭര്‍ത്താവ്​ അഡ്വ. വിക്ടര്‍ ആന്‍റണി നൂണ്‍ ഭീഷണിപ്പെടുത്തിയതായി ‘കടം കടക്കെണി പീഡിതര്‍’ സംഘടന സംസ്ഥാന സെക്രട്ടറി എം.പി. ഷാഹുല്‍ ഹമീദ്​ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തന്നെ എ.വി. ജോര്‍ജ്​ കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും വിക്ടര്‍ ആന്‍റണി നൂണ്‍ ‘കടം കടക്കെണി പീഡിതര്‍’ സംഘടന അംഗമായ വെങ്കിടേഷിനെ ഫോണിലൂടെ അറിയിച്ചെന്നും ഷാഹുല്‍ ഹമീദ്​ ആരോപിച്ചു.

Read Also: മുഖ്യൻ ഇനി കറുത്ത കുതിരപ്പുറത്ത്: വെള്ള ക്രിസ്റ്റ ഒഴിവാക്കി കറുത്ത ക്രിസ്റ്റയില്‍ യാത്ര തുടർന്നു

എ.വി. ജോര്‍ജിന്​ ഡല്‍ഹിയിലും വിദേശത്തും സ്വാധീനമുണ്ടെന്നും അദ്ദേഹം ആരെ ​കൊന്നാലും ഒരു ചുക്കും വരാനില്ലെന്നും വിക്ടര്‍ ആന്‍റണി നൂണ്‍ പറഞ്ഞതായി ഷാഹുല്‍ ഹമീദ്​ ആക്ഷേപിച്ചു. ഗവര്‍ണര്‍ക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും നടപടിയില്ലെങ്കില്‍ ​മേയര്‍ ഭവന്​ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന്​​ ‘കടം കടക്കെണി പീഡിതര്‍’ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ വിക്ടര്‍ ആന്‍റണി നൂണ്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button