ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ സിഐഎസ്എഫിന്റെ വെടിവെപ്പ് പരിശീലനത്തിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ പതിനൊന്നുകാരൻ മരിച്ചു. പുതുക്കോട്ട നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയ്ക്കാണ് വെടിയേറ്റത്. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ വൈകിട്ട് 6.15ന് മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം 30ന് വീട്ടിലിരുന്ന് മുത്തച്ഛന്റെ ഒപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് പുകഴേന്തിയ്ക്ക് തലയ്ക്ക് വെടിയേൽക്കുന്നത്. സൈനികർ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയ സ്ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതോ ആവാം അപകടകാരണമെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കുട്ടിക്ക് വെടിയേറ്റതിനു പിന്നാലെ പരിശീലന കേന്ദ്രം താൽക്കാലികമായി അടച്ചു. സംഭവത്തിൽ പുതുക്കോട്ട പോലീസ് അന്വേഷണം ആരംഭിച്ചു. അന്ന് ക്യാമ്പിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments