Latest NewsNewsInternational

യഥാർത്ഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടും എട്ടിരട്ടി ഊഷ്മാവും സൃഷ്ടിക്കാൻ കഴിയും: കൃത്രിമ സൂര്യനെ നിർമ്മിച്ച് ചൈന

ബീജിങ് : കൃത്രിമമമായി സൂര്യനെ സൃഷ്ടിച്ച് ചൈന. ചൈനയുടെ കൃത്രിമ സൂര്യൻ എന്ന ‘ന്യൂക്ലിയർ ഫ്യൂഷൻ ടോകാമാക് റിയാക്‌ടർ’ ഏതാണ്ട് പരിധിയില്ലാത്ത അളവിൽ എമിഷൻ-ഫ്രീ എനർജി പ്രദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ കൃത്രിമ സൂര്യൻ ഏറ്റവും പുതിയ പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റ് ജ്വലിച്ചു.യഥാർത്ഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത്.

യഥാർത്ഥ സൂര്യനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യന് കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു.എന്നാൽ, ഇത് പത്തിരട്ടിയായി ഉയർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Read Also :  നയതന്ത്ര സ്വർണക്കടത്ത്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ, തീരുമാനം മുഖ്യമന്ത്രിയുടേത്

1998 ലാണ് കൃത്രിമ സൂര്യനെ നിർമിക്കാനായി ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കൻഡ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്. ഒരു ലക്ഷം സെക്കൻഡ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button