ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമായ സൂചന നല്‍കി ചൈന. പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ദേശീയ പതാക ഉയര്‍ത്തി അവകാശവാദം ഉന്നയിച്ച് ചൈന രംഗത്ത് എത്തിയിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ നടന്ന പതാക ഉയര്‍ത്തലിന്റെ വീഡിയോ ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. പുതുവര്‍ഷത്തില്‍ രാജ്യത്തുടനീളം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ‘അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി’ ഗല്‍വാനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആര്‍.ഐയുടെ പ്രതിനിധി ഷെന്‍ ഷിവെയ് ട്വീറ്റ് ചെയ്തു. ഗാല്‍വാനിലേതെന്ന് അവകാശപ്പെടുന്ന സൈനികരുടെ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്.
അതേസമയം, ഗല്‍വാനില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയാണ് കൂടുതല്‍ ചേരുകയെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2020 ജൂണ്‍ 15 ന് ഗാല്‍വന്‍ താഴ്‌വരയില്‍ ഇരുവിഭാഗം സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. 45 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന സൈനികതല ചര്‍ച്ചയില്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരുസൈന്യങ്ങളും രണ്ട് കിലോമീറ്റര്‍ പിന്മാറാന്‍ തീരുമാനമാവുകയും ചെയ്തു.
Post Your Comments