തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പുതിയ മന്ത്രി മന്ദിരം ഉയരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ റോസ് ഹൗസിന് പിന്‍വശത്തായിട്ടാണ് പുതിയ ആഡംബര മാളിക വരുന്നത്. വാടക വീട്ടില്‍ കഴിയുന്ന വി. അബ്ദുറഹ്മാനു വേണ്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പില്‍ ഏഴ് മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാര്‍, പൗര്‍ണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെന്‍ ഡെന്‍ എന്നിവയാണത്. കാവേരി, ഗംഗ, നിള, ഗ്രെയ്സ് എന്നിങ്ങനെ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രി മന്ദിരങ്ങളാണ്. രാജ്ഭവനു സമീപം മന്മോഹന്‍ ബംഗ്ലാവും അജന്തയും കവടിയാര്‍ ഹൗസുമുണ്ട്. നന്ദന്‍ കോട് രണ്ടും വഴുതക്കാട് മൂന്നും മന്ത്രിമന്ദിരങ്ങളുണ്ട്.
Read Also : മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ല, മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ച് സ്വീഡിഷ് പൗരൻ
വാടക വീടിന്റെ കനത്ത ചെലവുകള്‍ ഒഴിവാക്കാനാണ് പുതിയ വസതി നിര്‍മ്മിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. ഈയിടെ സെക്രട്ടറിയേറ്റില്‍ മന്ത്രി സജി ചെറിയാന് ശുചിമുറി ഒരുക്കാന്‍ നാലു ലക്ഷത്തില്‍ അധികം രൂപ അനുവദിച്ചിരുന്നു. അത് വിവാദവുമായി. ഈ സാഹചര്യത്തില്‍ കോടികളുടെ മണിമാളികയാകും മന്ത്രിക്കായി പണിയുകയെന്ന വിലയിരുത്തലുണ്ട്.
Post Your Comments