ദോഹ: ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക്. 741 പേര്‍ക്കാണ് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 533 പേര്‍ ഖത്തര്‍ നിവാസികളും 208 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണ്. ഇതോടെ നിലവില്‍ രോഗികളുടെ എണ്ണം 4380ലേക്ക് എത്തി. ഇന്ന് 68 വയസ്സുള്ള രോഗി മരണമടഞ്ഞതോടെ ആകെ കൊറോണ മരണങ്ങള്‍ 618 ആയി.
കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഖത്തറില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സമയപരിധി 9 മാസമായി കുറച്ചിട്ടുമുണ്ട്. ഇതിനു പുറമേയാണ് ദനുവരി രണ്ട് മുതല്‍ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
Post Your Comments