തൃശ്ശൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. ചലക്കര ഐശ്വര്യ നഗര്‍ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് പാലക്കാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ യുവതിയെ പിടികൂടിയത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കാട്ടി 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു ഭീഷണി തുടരുന്നതിനിടെയാണ് അറസ്റ്റ്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ തൃശ്ശൂരിലേക്ക് വിളിച്ച് വരുത്തിയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. തൃശൂരിലെ ഫ്‌ലാറ്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തിയ സിന്ധു ശാരീരിക ബന്ധത്തിനു ശേഷം യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു യുവാവ് ധരിച്ചിരുന്ന മൂന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങിയിരുന്നു.
പിന്നീടാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്നതും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത്. കൈക്കലാക്കിയ ആഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചു യുവാവിനെ ഷൊര്‍ണൂരിലെ സ്വകാര്യ ലോഡ്ജിലേക്കായിരുന്നു വിളിച്ചുവരുത്തിയത്. പിന്നാലെ മൊബൈല്‍ ഫോണില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും. ഇതു കാണിച്ചു ഭീഷണിപ്പെടുത്തി 1.75 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.
Post Your Comments