ചർമ്മത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കെമിക്കൽ പ്രോഡക്ട്സിനെ ആശ്രയിക്കുകയാണ് മിക്കവരും സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് നിങ്ങളുടെ ചർമ്മത്തിനു ചെയ്യുന്നത്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും തിളക്കമുള്ളതും ആരോഗ്യമേറിയതുമായ ചർമ്മം സ്വന്തമാക്കാനും ചില പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കുന്നതാണ് ഉത്തമം..
➤ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.
➤ പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.
➤ കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
Read Also:- ഇ-സ്‌കൂട്ടറുകള്‍ക്കായി ഹൈപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കാനൊരുങ്ങി ഒല
➤ മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക
➤ മഞ്ഞളും, ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.
Post Your Comments