![](/wp-content/uploads/2021/12/hnet.com-image-2021-12-23t105809.393.jpg)
ദില്ലി: അടുത്ത സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിഷ്കാരങ്ങളോടെ പുതിയ ഇലക്ട്രിക് ക്രോസോവർ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ നീക്കം. 10 മുതൽ 15 ലക്ഷം രൂപ വരെ വിലനിലവാരത്തിലാവും എം ജിയുടെ അടുത്ത ഇ വിയുടെ വരവ്.
രാജ്യത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാവുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനു വ്യക്തത കൈവന്ന സാഹചര്യത്തിലാണു പുത്തൻ ഇ വിയുടെ സാധ്യത പരിഗണിക്കുന്നതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിച്ചു. 2022-23 സാമ്പത്തിക വർഷം തന്നെ പുതിയ ഇ വി പുറത്തിറക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഇ വി വിഭാഗത്തിൽ വ്യാപക വിൽപ്പനയാണു ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ വില 15 ലക്ഷം രൂപയിൽ താഴെയാവുമെന്നും ഛാബ വെളിപ്പെടുത്തി.
Read Also:- ചർമ്മകാന്തി വീണ്ടെടുക്കാൻ..!
പുതിയ ഇവിയുടെ വില 10 ലക്ഷം രൂപയ്ക്കും 15 ലക്ഷം രൂപയ്ക്കുമിടയിൽ പിടിച്ചു നിർത്താൻ സാധിച്ചാൽ ഇന്ത്യയിൽ മികച്ച വിൽപ്പന ഉറപ്പാണെന്നും ഛാബ പ്രത്യാശിച്ചു. അതുകൊണ്ടുതന്നെ വ്യാപക വിൽപ്പന സാധ്യമാവുന്ന ഇ വിയാണ് അണിയറയിലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാത്രമല്ല ഇവിയുടെ ബാറ്ററി അസംബ്ലിയും മോട്ടോറും മറ്റു വിവിധ ഘടകങ്ങളുമെല്ലാം ഇന്ത്യയിൽ നിന്നു കണ്ടെത്താനാണ് എംജി മോട്ടോറിന്റെ ശ്രമം.
Post Your Comments