അമേരിക്ക: കള്ളനാണെന്ന് കരുതി പിതാവ് പതിനാറുകാരിയായ മകളെ വെടിവെച്ചുകൊലപ്പെടുത്തി. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. ഇതോടെ ഈ വര്‍ഷം അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമത്തിന് ഇരയായവരുടെ നീണ്ട പട്ടികയിലേക്ക് ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയുടെ മരണവും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് സംഭവം നടന്നത്. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിക്കുകയും വീട്ടുടമ വെടിയുതിര്‍ക്കുകയുമായിരുന്നു. സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.
Post Your Comments