Latest NewsIndia

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്നു : ചൈനയ്ക്ക് ഇന്ത്യയുടെ കർശനമായ താക്കീത്

ന്യൂഡൽഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന. തെക്കൻ ടിബറ്റിൽ ഉൾപ്പെടുന്ന ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന അവകാശം ഉന്നയിച്ചിരുന്നു. സാങ്‌നാനിലുള്ള 15 സ്ഥലങ്ങൾക്കാണ് പുതിയ പേര് നൽകിയതെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു.

ചൈനയുടെ ഈ നീക്കത്തിന് ശക്തമായ താക്കീതാണ് ഇന്ത്യ നൽകിയത്. എട്ട് ജനവാസ പ്രദേശങ്ങൾ, നാല് മലകൾ, രണ്ട് പുഴകൾ, ഒരു ചുരം എന്നിവയ്ക്കാണ് ചൈന അവകാശം ഉന്നയിച്ചിരിക്കുന്നത്. വാമോ റീ, ദു റീ, ലെൻസുബ് റീ, കുൻമിംഗ്‌സിംഗ്‌സ് ഫെംഗ്, ദുലേയ്ൻ ഹി, സെൻയോഗ്മോ ഹി എന്നിങ്ങനെയുള്ള പേരുകളാണ് പ്രദേശങ്ങൾക്ക് ചൈന നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് ഒരിക്കലും ഇന്ത്യൻ പ്രദേശം സ്വന്തമാക്കാമെന്ന് കരുതേണ്ടെന്ന് ഇന്ത്യ ചൈനയ്ക്ക് താക്കീത് നൽകി. പുതിയ പേരു നൽകിയെന്ന് പറഞ്ഞ് വാസ്തവമായ കാര്യങ്ങളിൽ മാറ്റം വരില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button