Latest NewsIndiaNews

വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, ഒവൈസിയ്‌ക്കെതിരെ നടപടി വേണം : ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്‍

ഡെറാഡൂണ്‍ : രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഒവൈസിക്കെതിരെ ഉത്തരാഖണ്ഡ് രക്ഷാ അഭിയാനാണ് രംഗത്ത് എത്തിയത്. സംഭവത്തില്‍ ഒവൈസിയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഒവൈസിയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

Read Also : ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികളെന്ന് സംശയം : ഇവരുടെ കൈവശമുള്ളത് വ്യാജ രേഖകള്‍

ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്‍ സംഘടന ഡെറാഡൂണ്‍ എസ് പി ജ്ഞാനമേയ് ഖന്ദുരിയ്ക്കാണ് പരാതി നല്‍കിയത്. പ്രസംഗത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഒവൈസി ഭീഷണി മുഴക്കിയിരുന്നു. ഇതിലും ഒവൈസിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ സംഘടന ആവശ്യപ്പെട്ടു.

ഹിന്ദുക്കള്‍ക്കും, ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമെതിരെ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങളാണ് ഹൈദരാബാദ് എംപിയായ ഒവൈസി നടത്തിയത്. ഇതിന് പുറമേ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരസ്യമായ ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇത് യുപി മുഖ്യമന്ത്രിയുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസ് എടുത്ത് ഒവൈസിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button