KeralaLatest NewsIndiaNews

‘സഹായ നിധി നൽകി, വിദ്യയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി’: അവരൊന്നിച്ചുവെന്ന് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂര്‍: ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി. വിദ്യയുടെയും നിധിന്റെയും വിവാഹം ഏറ്റെടുത്ത് നടത്തിയത് ബിജെപി ആണെന്ന് പാർട്ടി നേതാവ് ബി ഗോപാലകൃഷ്ണൻ. പൊന്നിനേക്കാൾ തിളക്കത്തോടെ നിധിൻ പാറമേക്കാവ് ക്ഷേത്രത്തിൽ വെച്ച് ദിവ്യക്ക് താലി ചാർത്തിയെന്നും കുടുംബത്തിന് സഹായ നിധി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിപിൻ കാണുന്നുണ്ടാകും വിദ്യയുടെ വിവാഹം. ബി.ജെ.പി ഏറ്റെടുത്ത ദിവ്യയുടെ വിവാഹം ഇന്ന് നടന്നു. പൊന്നിനേക്കാൾ തിളക്കത്തോടെ നിധിൻ പാറമേക്കാവ് ക്ഷേത്രത്തിൽ വെച്ച് ദിവ്യക്ക് താലി ചാർത്തി. നമ്മൾക്കെല്ലാം വേദനിക്കുന്ന ഓർമ്മയാണ് വിപിൻ എന്ന വിദ്യയുടെ ചേട്ടൻ. പെങ്ങളുടെ കല്യാണത്തിന് ബാങ്ക് വായ്പ കിട്ടാത്ത വിഷമത്താൽ ജീവിതമൊടുക്കിയ സഹോദരൻ. ആ വേദനിക്കുന്ന സംഭവം നടന്നത് എന്റെ വീടിന്റെ സമീപത്താണ്. ഒട്ടും താമസിച്ചില്ല വിപിന്റെ , ആഗ്രഹം പോലെ വിദ്യയുടെ വിവാഹം നടത്താൻ ബിജെപി രംഗത്ത് വന്നു. ഇന്നലെ രണ്ടാം ഘട്ട സഹായ നിധിയും നൽകി അവസാന ശ്രമങ്ങളിലും പങ്കാളികളായി. നിധിനും വിദ്യക്കും നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥി ക്കുന്നു’, ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ക്രി​സ്മ​സ് ദി​ന​ത്തി​ൽ തോക്കുചൂണ്ടി ഭീഷണി : നാലു പ്രതികൾ അറസ്റ്റിൽ

പാറമേക്കാവ് അമ്പലത്തില്‍ 8.30-നും ഒന്‍പതിനും ഇടയില്‍ നടന്ന ചടങ്ങില്‍ ആണ് വിപിന്റെ സഹോദരി വിദ്യയ്ക്ക് നിധിന്‍ താലിചാര്‍ത്തിയത്. വിവാഹശേഷം ദമ്പതിമാര്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും. ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിന്‍ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button