കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്ല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Read Also : പുതിനയില ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം
പ്രായപരിധി 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്. നിയമനം മൂന്ന് വര്‍ഷത്തേക്ക് തല്‍ക്കാലികകമായിരിക്കും. 12,000 രൂപ മാസവേതനത്തിന് പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. താല്പര്യമുള്ളവർ ഡിസംബര്‍ 29 നകം അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2771881 എന്ന നമ്പറിൽ വിളിക്കുക.
Post Your Comments