നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് അടുക്കള. അത് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ രോഗങ്ങളില്ലാതെ ചിട്ടയായ ജീവിതം സാധ്യമാകു അതിനാൽ അടുക്കള വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വീട്ടിൽ ഉണ്ടാക്കുന്ന പ്രകൃതിദത്തമായ രീതിയിൽ ലായനികൾ ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം. ഇതിനായി ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം. കിച്ചൺ സ്ലാബ് ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങാൻ സഹായിക്കും.
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്ക് കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് പറ്റിപിടിച്ചിരിക്കാം. ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തിളക്കുക ഇതിലേക്ക് ബർണർ മുക്കി വയ്ക്കുക കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
Read Also : കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍..!
അടുക്കളയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാ ദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളിൽ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയർബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം ഇതിൽ മൂർച്ഛയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Post Your Comments