ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്രം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. അക്കൗണ്ട് മരവിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി ആണ് ബാങ്കിനെ സമീപിച്ചതെന്ന് എസ്ബിഐ അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ചട്ടങ്ങൾ പാലിക്കാത്തത് കൊണ്ടാണ് മീഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദാക്കിയത്. ഇത് പുനപരിശോധിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നൽകിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് രംഗത്തെത്തിയത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് മമത അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു. കോൺഗ്രസും കേന്ദ്രത്തെ വിമർശിച്ച് രംഗത്തു വന്നു.
Post Your Comments