കേരളാ സ്റ്റൈൽ വെജിറ്റബിള്‍ സ്റ്റൂ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – 2
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്
ഒന്നാം പാല്‍ – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി –വെളുത്തുള്ളി, രണ്ടായി കീറിയ പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക. സവാളയും കിഴങ്ങും കുരുമുളകും കാരറ്റും ചേര്‍ത്ത് വഴറ്റുക. ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക.
കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍.
Post Your Comments