ലക്നൗ: ഉത്തർപ്രദേശിൽ ഒരു കോടി വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണും ടാബ്ലെറ്റും വിതരണം ചെയ്ത് യോഗി സർക്കാർ. മുൻ പ്രധാനമന്ത്രിയും ഭാരത് രത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയുടെ ജന്മദിന വാർഷികത്തിനോട് അനുബന്ധിച്ചാണ് അദ്ദേഹം പദ്ധതി നടപ്പിലാക്കിയത്. സ്മാർട്ട് ഫോണിലൂടെയും ടാബ്ലെറ്റിലൂടെയും വിദ്യാർഥികൾക്ക് അവരുടെ ഭാവി കണ്ടെത്താനും സുരക്ഷിതമാക്കാനും സാധിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
ലക്‌നൗവിലെ അടൽ ബിഹാരി വാജ്പേയ് ഏക്ന സ്റ്റേഡിയത്തിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ മാത്രം 40,000 ടാബ്ലെറ്റും 60, 000 ഫോണുകളുമാണ് വിതരണം ചെയ്തത്. യോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകുന്ന സഹായത്തിന് വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കുകയാണെന്നും എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസത്തെ മഹാമാരി ഗൗരവമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാൻ പല കുട്ടികൾക്കും കഴിയാത്ത സാഹചര്യത്തിലാണ് താൻ ഈ തീരുമാനമെടുത്തതെന്നും യോഗി അറിയിച്ചു.
Post Your Comments