KeralaLatest NewsNews

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി: നിലപാട് വ്യക്തമാക്കി മാർത്തോമ്മ സഭ പരമാധ്യക്ഷൻ

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പക്വതയോടെ ചുമതലകൾ ഏറ്റെടുക്കേണ്ടവരാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

കൊച്ചി: പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്ര സർക്കാർ ഉയർത്തിയ നടപടിയിൽ പ്രതികരിച്ച് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ്​ മാർത്തോമ്മ മെത്രാപ്പോലീത്ത. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പക്വതയോടെ ചുമതലകൾ ഏറ്റെടുക്കേണ്ടവരാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Read Also: സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

‘ലോകത്തിൽ മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരേണ്ടതും തങ്ങൾക്ക് ലഭിച്ചിട്ടുള്ള കഴിവുകളിലൂടെ ജീവിതമാർഗങ്ങൾ കണ്ടെത്തേണ്ടതും ഒരു ആവശ്യമായി തീർന്നിട്ടുണ്ട്. പ്രായപരിധി 21 ആയി ഉയർത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നൽകാൻ ഇടയാക്കും’-മെത്രാപ്പോലീത്ത മാധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button