സാന്‍ സാല്‍വദോര്‍: അബോര്‍ഷന്‍-വിരുദ്ധ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച സ്ത്രീകളെ വെറുതെ വിട്ടു. എല്‍ സാല്‍വദോറിലെ കര്‍ക്കശമായ ആന്റി-അബോര്‍ഷന്‍ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട കാരെന്‍, കാത്തി, എവലിന്‍ എന്നീ മൂന്ന് സ്ത്രീകളെയാണ് അധികൃതര്‍ വെറുതെവിട്ടത്. 13 വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിന് ശേഷമാണ് സ്ത്രീകളെ മോചിപ്പിച്ചത്. ഗര്‍ഭം അലസിപ്പോയത് കാരണം കാരെന്‍ ഏഴ് വര്‍ഷവും കാത്തി എട്ട് വര്‍ഷവും എവലിന്‍ 13 വര്‍ഷവുമാണ് തടവില്‍ കഴിഞ്ഞത്.
ശിക്ഷയില്‍ ഇളവ് ലഭിച്ചതിനെ തുടർന്ന് സ്ത്രീകളെ മോചിതരാക്കുകയായിരുന്നു. അതേസമയം, ഗര്‍ഭസമയത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതെന്ന് രാജ്യത്തെ അബോര്‍ഷന്‍ അവകാശങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏത് സാഹചര്യത്തിലുള്ള ഗര്‍ഭം അലസിപ്പിക്കലും നിരോധിച്ചിട്ടുണ്ട്.
എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവിടെയിത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞാൽ 50 വര്‍ഷം വരെ തടവ് ലഭിക്കാം. ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍ കാരണം ഡോക്ടര്‍മാരുടെ സേവനം തേടുന്ന സ്ത്രീകൾ പോലും എല്‍ സാല്‍വദോറിൽ വിചാരണ നേരിടേണ്ടി വരാറുണ്ട്.
Post Your Comments