Latest NewsNewsLife Style

വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയത്തെ കുറിച്ച് അറിയാം..!

ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോള്‍ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങള്‍.

പ്രഭാതഭക്ഷണത്തിന് മുന്‍പേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരില്‍ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. വര്‍ക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടത്രേ.

അമിതവണ്ണമുള്ള 30 പേരില്‍ ആറാഴ്ച സമയമെടുത്താണ് ഇവര്‍ പഠനം നടത്തിയത്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ഫലപ്രദമായി കുറയ്ക്കാന്‍ പ്രാതലിനു മുന്‍പേയുള്ള വ്യായാമം ഉപകരിക്കുന്നു. രാവിലെ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ വൈകാതെ വ്യായാമം ചെയ്യണം. എന്നു കരുതി വെറുംവയറ്റില്‍ കഠിനവ്യായാമങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും പറയുന്നു.

Read Also:- അഴകുള്ള നീണ്ട മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍..!

രാവിലെ ഒരു ഗ്ലാസ് വെള്ളമോ ഗ്രീന്‍ ടീയോ കഴിച്ചതിനുശേഷം വ്യായാമം ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രാതലിനുശേഷമാണ് വ്യായാമത്തിനു നീക്കിവയ്ക്കുന്നതെങ്കില്‍ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button