നല്ലൊരു നാലു മണി പലഹാരമാണ് ഉള്ളി വട. ചായക്കടയിലെ അതേ രുചിയിൽ തന്നെ ഉള്ളി വട വീട്ടിലും എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകള്‍
കടല മാവ് 2 കപ്പ്
സവാള 4 എണ്ണം
പച്ചമുളക് 3 എണ്ണം
ഇഞ്ചി 1 ടീ സ്പൂൺ(ചെറുതായി അരിഞ്ഞത്)
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
കായ പൊടി 2 നുള്ള്
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാൻ പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം ഒരു ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് നന്നായി തിരുമ്മുക. 30 മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം കടല മാവ്, പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിലോ അല്ലെങ്കിൽ കുറച്ച് കൂടി കട്ടിയായിട്ടോ കലക്കുക. നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചീനചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം കുറശെ മാവു സ്പൂൺ കൊണ്ടൊ, കൈ കൊണ്ടൊ ഒഴിക്കുക. ഇരുവശവും മൊരിച്ച് ഗോള്‍ഡന്‍ അല്ലെങ്കിൽ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ഉള്ളി വട തയ്യാർ
Post Your Comments