മയിലിനെ കറിവയ്ക്കാൻ ഒരുങ്ങിയ വിവാദ ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ ഒട്ടകത്തെ ചുടാൻ ഷാർജയ്ക്ക് വിമാനം കയറിയിരിക്കുകയാണ് ഇപ്പോൾ. നമ്മുടെ ദേശീയ പക്ഷിയായ മയിലിനെ കറിവയ്ക്കാൻ പോകുന്നത് ഷെയർ ചെയ്ത ഫിറോസ് വലിയ വിമർശനങ്ങൾക്ക് ഇരയായിരുന്നു. അവിടെ എത്തി ഒരു മയിലെ വാങ്ങിയെങ്കിലും പിന്നാലെ അത് ഷേയ്ക്കിന് സമ്മാനിച്ച് കോഴിക്കറി വച്ചാണ് ഫിറോസ് അന്ന് മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഒട്ടകത്തെ ചുട്ട് തിന്നാൽ ഷാർജയിലേക്ക് യാത്ര തിരിക്കുന്ന വിഡിയോയുമായി ഫിറോസ് എത്തിയിരിക്കുന്നത്.
READ ALSO: പാലക്കാട് വാഹനാപകടം : മരണം രണ്ടായി, രണ്ടു പേരുടെ നില അതീവ ഗുരുതരം
ഇത്തവണ ആരാധകരുടെ അഭ്യർഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് പറയുന്നു. ഒട്ടകത്തെ നിർത്തി ചുടുന്ന വിഡിയോ ഉടൻ പങ്കുവയ്ക്കുമെന്നാണ് ഫിറോസ് പറയുന്നത്. റീച്ച് കിട്ടാനുള്ള ഫിറോസിന്റെ പുതിയ തന്ത്രങ്ങളാണെന്നു പറയുകയാണ് പലരും.
Post Your Comments