പേരാമ്പ്ര : രണ്ടാം വിവാഹത്തിനൊരുങ്ങുന്ന പിതാവിനെതിരെ 10 വയസുകാരി മകളുടെ കുത്തിയിരിപ്പ് സമരം. കോടതി വിധിച്ച തുക ജീവനാംശമായി നല്‍കാത്ത പിതാവിനെതിരെ കോഴിക്കോട് മസ്ജിദിനു മുന്നില്‍ പത്തുവയസ്സുകാരിയുടെ സമരം. നൊച്ചാട് തൈക്കണ്ടിമീത്തല്‍ ഹാസിഫയുടെ മകളാണ് പിതാവ് ഇസ്മായിലിനെതിരെ കുത്തിയിരിപ്പ് ചാലിക്കര മസ്ജിദിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഭാര്യക്കും കുട്ടിക്കും ജീവനാംശം നല്‍കാന്‍ വടകര കുടുംബകോടതി 2016 ഏപ്രിലില്‍ വിധിയുണ്ടായിരുന്നു. ഇതിനുശേഷം ജീവനാംശം നല്‍കുന്നില്ലെന്നും മെഹറായി കിട്ടിയ സ്വര്‍ണവും നല്‍കാനുണ്ടെന്നും കുട്ടിയുടെ ഉമ്മ ഹാസിഫ പരാതിപ്പെട്ടു.
Read Also : രഞ്ജിത് വധക്കേസ്: പ്രതികള്‍ക്ക് രക്ഷപെടാന്‍ അമ്പലപ്പുഴ എംഎല്‍എയുടെ ലഭിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍
കുട്ടിയുടെ ഉമ്മ ഹാസിഫ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പാലച്ചുവട് സ്വദേശി ഇസ്മായില്‍ ജീവനാംശം നല്‍കാത്തതിനെത്തുടര്‍ന്ന് കോടതി ഉത്തരവുപ്രകാരം ആറുമാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തതാണ് . ഇതിനുശേഷവും ജീവനാംശം നല്‍കുന്നില്ലെന്നാണ് പരാതി. പ്രശ്‌നത്തില്‍ വെള്ളിയാഴ്ച രാവിലെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ പോലീസ്സ്റ്റേഷനില്‍ ചര്‍ച്ച നടത്തിയിരുന്നു. നിയമപരമായി പരിഹാരം കാണണമെന്നാണ് പോലീസ് നിര്‍ദ്ദേശിച്ചത്.
ആദ്യം നടന്ന വിവാഹം മറ്റ് മഹല്ല് പരിധിയില്‍പ്പെടുന്ന കാര്യങ്ങളാണെന്നും എല്ലാരേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് രണ്ടാം നിക്കാഹ് നടത്തിക്കൊടുത്തതെന്നുമാണ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.കെ. ഇബ്രാഹിം പറഞ്ഞത്. കുട്ടിക്ക് ജീവനാംശം ലഭിക്കുന്ന കാര്യത്തില്‍ നിയമപരമായാണ് പരിഹാരം കാണേണ്ടതെന്നും തങ്ങളുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് പള്ളിക്കുമുന്നിലെ കുത്തിയിരിപ്പെന്നുമാണ് മഹല്ല് കമ്മിറ്റി അധികൃതര്‍ പറയുന്നത്.
Post Your Comments